കൊച്ചി : നടൻ കലാഭവൻ നവാസിൻ്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ തന്നെ ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്. ചോറ്റാനിക്കരയിലെ ഹോട്ടൽമുറിയിലാണ് ഇന്നലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. (Kalabhavan Navas passes away)
പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രാവിലെ എട്ടരയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോർട്ടവും നടത്തും. പിന്നാലെ ആലുവ ചൂണ്ടയിലുള്ള വീട്ടിലേക്ക് കൊണ്ടുവന്ന് ബന്ധുക്കൾക്ക് മാത്രം കാണാൻ സൗകര്യമൊരുക്കും.
നാല് മണിയോടെ ആലുവ സെൻട്രൽ ജുമാ മസ്ജിദിലേക്ക് ഭൗതികശരീരം എത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകുന്നേരം 5 മണി കഴിഞ്ഞ് ഖബറടക്കും. ഷൂട്ടിങ് സൈറ്റിൽ നിന്നും ഹോട്ടൽമുറിയിലെത്തിയ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ രാത്രിയാണ്.