പത്തനംതിട്ട : കനത്ത മഴയ്ക്ക് പിന്നാലെ കക്കി ഡാമിൽ ഓറഞ്ച് അലർട്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. (Kakki Dam water level)
ജലനിരപ്പ് 974.36 മീറ്ററിലെത്തി. പമ്പാ നദിയുടെയും കക്കാട്ടാറിൻ്റെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
ജലനിരപ്പ് 974.86 മീറ്ററില്‍ എത്തിയാൽ ആവശ്യമായി വരുന്ന സാഹചര്യത്തിൽ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കും.