തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ കടകംപള്ളി സുരേന്ദ്രൻ. ദ്വാരപാലക ശിൽപ്പം ഒരു കോടീശ്വരന് വിറ്റുവെന്നും, ആരാണെന്ന് കടകംപള്ളിയോട് ചോദിച്ചാൽ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. (Kadakampally Surendran against VD Satheesan)
ഇതിനെതിരെ അദ്ദേഹം നിയമസഭയിൽ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവിൻറേത് മാനസിക നില തെറ്റിയത് പോലെയുള്ള പ്രസ്താവന ആണെന്നും, ആണത്തവും തന്‍റേടവും ഉണ്ടെങ്കിൽ ആരോപണം തെളിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലാത്തപക്ഷം രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
വിവാദത്തിൽ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി പറയണം എന്നാവശ്യപ്പെട്ട് ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയത്. ദ്വാരപാലക ശില്പം വിൽക്കാൻ കടകംപള്ളി കൂട്ടുനിന്നുവെന്നും, ഏത് കോടീശ്വരനാണ് വിറ്റതെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.