
തൃശൂർ: വലപ്പാട് നിരവധി കേസുകളിൽ പ്രതിയായ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവരെയാണ് കാപ്പ ചുമത്തിയിരിക്കുന്നത്.
പ്രതികൾ 6 മാസക്കാലത്തേക്ക് കൊടുങ്ങല്ലൂർ ഡിവൈ എസ്പി ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കാനും ഉത്തരവിട്ടു. ഇവരെ സ്റ്റേഷനുകളിൽ വിളിച്ച് വരുത്തിയാണ് ഉത്തരവ് നടപ്പാക്കിയത്.
ഹിമ, സ്വാതി എന്നിവർ വലപ്പാട് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും, ഒരു അടിപിടിക്കേസിലും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതികളാണ്.