Trump : 'ട്രംപിന് പുരസ്ക്കാരം നൽകരുതെന്ന് ആവശ്യപ്പെട്ട് നൊബേൽ കമ്മിറ്റിക്ക് കത്തെഴുതി, അത് പ്രകാരം അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കി': വിചിത്ര വാദവുമായി ഡോ. KA പോൾ

Trump : 'ട്രംപിന് പുരസ്ക്കാരം നൽകരുതെന്ന് ആവശ്യപ്പെട്ട് നൊബേൽ കമ്മിറ്റിക്ക് കത്തെഴുതി, അത് പ്രകാരം അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കി': വിചിത്ര വാദവുമായി ഡോ. KA പോൾ

തൻ്റെ പ്രാർത്ഥനയുടെ ഫലമായാണ് ട്രംപ് അനുകൂലികൾ കുത്തിയിരുന്ന് പ്രാർത്ഥിച്ചിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത് എന്ന് ഇയാൾ പറഞ്ഞു
Published on

തിരുവനന്തപുരം : ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാതിരിക്കാൻ കാരണം താനാണെന്ന വിചിത്ര വാദവുമായി ഇന്ത്യൻ സുവിശേഷകൻ രംഗത്തെത്തി. നിമിഷ പ്രിയ കേസിൽ അവകാശവാദങ്ങളുമായി എത്തി പ്രശസ്തനായ ഡോ. കെ എ പോൾ ആണ് ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.(KA Paul with statement regarding Nobel prize and Trump)

ട്രംപിന് പുരസ്ക്കാരം നൽകരുതെന്ന് ആവശ്യപ്പെട്ട് നൊബേൽ കമ്മിറ്റിക്ക് കത്തെഴുതിയെന്നാണ് അദ്ദേഹം പറഞ്ഞത്. അത് പ്രകാരം അന്തിമ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ പ്രാർത്ഥനയുടെ ഫലമായാണ് ട്രംപ് അനുകൂലികൾ കുത്തിയിരുന്ന് പ്രാർത്ഥിച്ചിട്ടും അവാര്‍ഡ് ലഭിക്കാതെ പോയത് എന്നും, ട്രംപ് ഒരു സ്വയംപൊങ്ങി ആണെന്നും ഇയാൾ വിമർശിച്ചു.

Times Kerala
timeskerala.com