തിരുവനന്തപുരം : ചതയ ദിനം ആഘോഷിക്കാൻ ഓ ബി സി മോർച്ചയെ ചുമതലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും, മുൻ സംസ്ഥാന സെക്രട്ടറിയും, എസ്എൻഡിപി അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ എ ബാഹുലേയൻ ബി ജെ പി വിട്ടു. (KA Bahuleyan resigned from BJP)
സംഭവത്തിൽ പാർട്ടിയിൽ ഭിന്നത കടുക്കുകയാണ്. ഇറ്റ് സങ്കുചിത തീരുമാനമാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഗുരുദേവനെ ഹിന്ദു സന്യാസിയോ, ഈഴവനോ ദൈവമോ ആക്കാൻ സാധിക്കില്ല എന്നും, അദ്ദേഹം ഏതെങ്കിലും വിഭാഗത്തിൻ്റെ ഭാഗമല്ലെന്നും ബാഹുലേയൻ പറഞ്ഞു.