കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ 2025 ജൂണ്‍ കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 26, 27 തീയതികളില്‍ നടക്കും. കാറ്റഗറി I ആന്‍ഡ് II 26 രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് വരെ. കാറ്റഗറി III ആന്‍ഡ് കാറ്റഗറി IV 27 രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് വരെ. മൂന്‍ വര്‍ഷങ്ങളില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തീകരിക്കാത്തവര്‍ക്കും സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ ഹാജരാകാം. അര്‍ഹരായവര്‍ ഹാള്‍ ടിക്കറ്റ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, റിസള്‍ട്ട് ഷീറ്റ് സഹിതം മാര്‍ക്ക് ഇളവ് ലഭിച്ചവര്‍ ആയതിനുള്ള സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം. (K-TET)