
തിരുവനന്തപുരം: കേന്ദ്രസർക്കാർ കേരളത്തിന് കുടിശ്ശികയൊന്നും നൽകാനില്ല എന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാ വർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചാരണത്തിന് സംസ്ഥാന സർക്കാകർ മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. (K Surendran against Kerala Govt )
വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് ഇപ്പോഴും യാഥാർഥ്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വിമർശിച്ചു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല എന്ന് പറഞ്ഞ അദ്ദേഹം, സെക്രട്ടറിയേറ്റിന് മുൻപിൽ പോയാണ് യു ഡി എഫ് എം പിമാർ സമരം ചെയ്യേണ്ടതെന്നും കുറ്റപ്പെടുത്തി.