CPM : 'സർക്കാർ ആശുപത്രികളെ പിണറായി സർക്കാർ അസ്ഥികൂടമാക്കി മാറ്റി, പണ്ട് നിർമ്മാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നതാണോ വീണ ജോർജ് കൊട്ടിഘോഷിക്കുന്ന നമ്പർ വൺ മാതൃക ?': കെ സുരേന്ദ്രൻ

വീണ ജോർജിൻ്റെ നേട്ടം മരുന്നില്ലാത്തതിൽ നമ്പർ വൺ, ഡോക്ടർമാരില്ലാത്തതിൽ നമ്പർ വൺ, ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിൽ നമ്പർ വൺ, ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശമ്പളം കൊടുക്കാത്തതിൽ നമ്പർ വൺ എന്നതാണ് എന്നും അദ്ദേഹം വിമർശിച്ചു.

Published on

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി സർക്കാർ അസ്ഥികൂടമാക്കി മാറ്റിയെന്ന് പറഞ്ഞ് മുൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബി ജെ പി ഉള്ളൂർ മണ്ടകം കമ്മിറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. (K Surendran against CPM )

വീണ ജോർജിൻ്റെ നേട്ടം മരുന്നില്ലാത്തതിൽ നമ്പർ വൺ, ഡോക്ടർമാരില്ലാത്തതിൽ നമ്പർ വൺ, ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിൽ നമ്പർ വൺ, ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശമ്പളം കൊടുക്കാത്തതിൽ നമ്പർ വൺ എന്നതാണ് എന്നും അദ്ദേഹം വിമർശിച്ചു.

കേരളം പണ്ട് നിർമ്മാർജ്ജനം ചെയ്‌ത രോഗങ്ങൾ തിരിച്ചു വന്നതാണോ വീണ ജോർജ് കൊട്ടിഘോഷിക്കുന്ന നമ്പർ വൺ മാതൃകയെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com