
പാലക്കാട്: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സി പി എമ്മിനെതിരെ രംഗത്തെത്തി.( K Surendran against CPM)
അബ്ദുൽ നാസർ മദനിക്കു ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സി പി എം ആണെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് പി ജയരാജന്‍റെ പുസ്തകം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണ് ഇപ്പോൾ ലീഗ് വിരോധം പറയുന്നതെന്നും, സി പി എം ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു.
മുഖ്യമന്ത്രിക്ക് ലീഗിനോടുള്ള ഈ വിരോധം തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണെന്ന് പറഞ്ഞ അദ്ദേഹം, എക്കാലവും ലീഗിനെ സഹായിച്ചത് സി പി എം ആണെന്നും വ്യക്തമാക്കി.
സി പി എം പാലക്കാട് തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും, തങ്ങൾ ആരുടേയും സഹായം തേടിപ്പോയിട്ടില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.