കെ സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക് ചെയ്തു

കെ സുധാകരന്റെ എക്സ് അക്കൗണ്ട് ഹാക് ചെയ്തു
Published on

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @SudhakaranINC എന്ന വെരിഫൈഡ് എക്സ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തതിനെ ഡിജിപിക്കും എക്‌സ് അധികൃതര്‍ക്കും കെ.സുധാകരന്‍ പരാതി സമർപ്പിച്ചു. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്‌വേഡ് ഉൾപ്പെടെ ഹാക്കർ മാറ്റിയത് കാരണം പേജിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

അതേസമയം കെ.സുധാകരന്‍ എന്ന പേരും പ്രൊഫൈല്‍ ചിത്രവും ഹാക്കർ മാറ്റിയെങ്കിലും @SudhakaranINC എന്ന അഡ്രസ്സ് മാറ്റാന്‍ കഴിഞ്ഞില്ല. തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. പഴയപേജ് തിരികെ ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്‌സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com