

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ. പി. സരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്. ശബീനാഥൻ. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിംഗ് ലഭിച്ചില്ലെങ്കിൽ മനസിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന ശബരീനാഥൻ വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് ശബരീനാഥൻ മുൻ സഹപ്രവർത്തകനെ വിമർശിച്ചത്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ താൻ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് സരിൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ശബരീനാഥൻ രംഗത്തെത്തിയത്.