

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ രവീന്ദ്രനെ നിയമിച്ചു. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൂര്‍ക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് സെക്രട്ടറിയായാണ് വിരമിച്ചത്.