PM SHRI : 'PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല, ശിവൻകുട്ടി പറഞ്ഞതിനെ കുറിച്ച് അറിയില്ല': മന്ത്രി K രാജൻ

വിയോജിപ്പുള്ളതു കൊണ്ടാണ് പദ്ധതിയിൽ ഒപ്പിടാത്തതെന്നും, ഫണ്ട് തരാനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദ്യമുന്നയിച്ചു.
K Rajan about PM SHRI scheme in Kerala
Published on

തിരുവനന്തപുരം : സർക്കാർ ഇതുവരെയും പി എം ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല എന്ന് പറഞ്ഞ് മന്ത്രി കെ രാജൻ രംഗത്തെത്തി. ഇത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (K Rajan about PM SHRI scheme in Kerala)

ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല എന്നും, ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും വ്യക്തമാക്കി. കേന്ദ്രസർക്കാർ കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയിലടക്കം ആക്രമണം തുടരുകയാണെന്നും, ഉച്ചക്കഞ്ഞിയിൽ പോലും ഇത് നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിയോജിപ്പുള്ളതു കൊണ്ടാണ് പദ്ധതിയിൽ ഒപ്പിടാത്തതെന്നും, ഫണ്ട് തരാനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദ്യമുന്നയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com