തിരുവനന്തപുരം : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ ശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ തേടി കെ രാധാകൃഷ്‌ണൻ എം പി. അദ്ദേഹം പ്രധാനമന്ത്രിക്ക് കത്ത് നൽകി. (K Radhakrishnan MP on Nimisha Priya's case)
ജൂലൈ 16നാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.