
തിരുവനന്തപുരം : സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ്റെ ഭാഗത്ത് നിന്നുണ്ടായത് പട്ടിജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണെന്ന് പറഞ്ഞ് കെ രാധാകൃഷ്ണൻ എം പി രംഗത്തെത്തി. അദ്ദേഹത്തിൻ്റെ പരാമർശം അപലപനീയമാണെന്നും എം പി കൂട്ടിച്ചേർത്തു. (K Radhakrishnan MP against Adoor Gopalakrishnan)
നിലപാട് തിരുത്തുമെന്ന് കരുതുന്നുവെന്നും, പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി ലഭിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലായിരുന്നു എം പിയുടെ പ്രതികരണം.