തൃശൂർ : പാലിയേക്കരയിൽ ടോൾ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി കെ രാധാകൃഷ്ണൻ എം പി. (K Radhakrishnan MP about Paliyekkara Toll Plaza)
ദേശീയ പാതയിലെ ഇടപ്പള്ളി മുതൽ പാലക്കാട് വരെയുള്ള നിർമ്മാണ പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും എം പി കൂട്ടിച്ചേർത്തു.
ഇവിടുത്തെ അന്യായമായ ടോൾ പിരിവ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് എം പി മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നാലെ ചർച്ച നടത്തുകയും ചെയ്‌തിരുന്നു.