
തിരുവനന്തപുരം : ശബരിമല വിശ്വാസ സംരക്ഷണ യാത്രയിൽ കോൺഗ്രസ് നേതാവ് കെ മുരളീധരൻ പങ്കെടുക്കും. ഇന്ന് വൈകുന്നേരമാണ് പരിപാടി. അദ്ദേഹം പരിപാടിയിൽ പങ്കെടുക്കില്ല എന്ന് വാർത്തകൾ വന്നിരുന്നു. കെ പി സി സി പുനഃസംഘടനയിലെ അതൃപ്തിയാണ് കാരണം.(K Muraleedharan to Pandalam)
ഇതിന് പിന്നാലെയാണ് ഈ നീക്കം. കെ മുരളീധരൻ്റെ വിശദീകരണം മലയാള മാസം ഒന്നായതിനാൽ ഗുരുവായൂരിലേക്ക് പോകുന്നു എന്നായിരുന്നു. എന്നാൽ, ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുന്നത് കോൺഗ്രസിന് അപമാനമാണ്.
കെ മുരളീധരൻ എടുത്ത നിലപാട് കോൺഗ്രസിൻ്റെ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നായിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യു ഡി എഫ് ആണ് ഇന്ന് ജാഥ നടത്തുന്നത്. മുരളീധരന്‍ ഗുരുവായൂരില്‍ നിന്ന് പന്തളത്തേക്ക് യാത്രതിരിച്ചു.