
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വന്നാൽ ചിലർ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കുമെന്നും, ആരും അദ്ദേഹത്തെ കയ്യേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്നും പറഞ്ഞ് കെ മുരളീധരൻ. (K Muraleedharan supports Rahul Mamkootathil )
മുകേഷ് എഴുന്നേറ്റ് നിന്നാൽ യു ഡി എഫും ആ ശബ്ദം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പരിഹസിച്ചു.
അന്വേഷണത്തിന് മുൻപ് വിധി കൽപ്പിക്കേണ്ട ആവശ്യമില്ലെന്നും, സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.