
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപിയുടേത് ജനം പ്രതീക്ഷിച്ച ശൈലിയല്ല.സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ഒരു ജനപ്രതിനിധിയാകാൻ കഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തന്നെ സ്തുതിക്കണമെന്ന നിലപാട് തെറ്റാണ്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്ന രീതിയല്ല.രാജീവ് ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.