'പുകഞ്ഞ കൊള്ളി പുറത്ത്, ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം, പൊക്കിൾക്കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചു': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ | Rahul Mamkootathil

നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി
K Muraleedharan says strong action will be taken against Rahul Mamkootathil
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾക്കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(K Muraleedharan says strong action will be taken against Rahul Mamkootathil)

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ ശക്തമായ നിലപാടാണ് കെ. മുരളീധരൻ സ്വീകരിച്ചത്. "രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകും. പുകഞ്ഞ കൊള്ളി പുറത്ത്, ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി. എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തന്നെയാണ് തീരുമാനിക്കേണ്ടത്. അത് പാർട്ടിയല്ല തീരുമാനമാക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്തുപോകാം," അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ നിലപാട് കെപിസിസി പ്രസിഡന്റിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള എല്ലാ ബന്ധങ്ങളും പാർട്ടി അവസാനിപ്പിച്ചുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ, പാർട്ടി നേതൃത്വത്തിൽ നിന്ന് കർശന നടപടി ഉണ്ടാകുമെന്ന സൂചനയാണ് കെ. മുരളീധരന്റെ വാക്കുകൾ നൽകുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com