എറണാകുളം : കെ വി തോമസിൻ്റെ പുസ്തകം പ്രകാശനം ചെയ്ത് കെ മുരളിധരൻ. പ്രാദേശിക കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിൻ്റെ വരവ് തടയണം എന്നാവശ്യപ്പെട്ട് ഡി സി സിയെ ബന്ധപ്പെട്ടിരുന്നു.(K Muraleedharan releases KV Thomas' book )
മുരളീധരൻ എത്തിയാൽ കരിങ്കൊടി കാട്ടുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. കുമ്പളങ്ങി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടത് പാർട്ടിയെ വഞ്ചിച്ച് പുറത്തു പോയ ആളുമായി സഹകരണം പാടില്ല എന്നാണ്. അതേസമയം, പ്രവർത്തകരെ ഡി സി സി പ്രസിഡൻ്റ് അനുനയിപ്പിച്ചു.