'ഒതേനൻ ചാടാത്ത മതിലുകളില്ല, അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്വം ?': രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി K മുരളീധരൻ | Rahul Mamkootathil

പുറത്താക്കൽ എന്ന ബ്രഹ്മസ്ത്രം പ്രയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു
K Muraleedharan rejects Rahul Mamkootathil and says party is not responsible over that
Updated on

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാടുമായി കെ. മുരളീധരൻ. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഒരാളുടെ പ്രവർത്തികൾക്ക് കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(K Muraleedharan rejects Rahul Mamkootathil and says party is not responsible over that)

"ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല. അതിന് ഞങ്ങൾക്ക് എന്തുത്തരവാദിത്തം?" എന്നായിരുന്നു രാഹുലിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള മുരളീധരന്റെ പരിഹാസം. തെറ്റ് സംഭവിച്ചതിനാലാണ് രാഹുലിനെ നേരത്തെ തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പ്രയോഗിക്കേണ്ട 'ബ്രഹ്മസ്ത്രം' കൃത്യസമയത്ത് പ്രയോഗിച്ചുകഴിഞ്ഞു. പുറത്താക്കിയ ഒരാളോട് രാജി വെക്കണമെന്ന് പറയാൻ പാർട്ടിക്ക് കഴിയില്ല. അദ്ദേഹം എന്നേ സ്വയം രാജി വെച്ച് പോകേണ്ടതായിരുന്നു. തെറ്റുകളെ ന്യായീകരിക്കുന്ന സംസ്കാരം കോൺഗ്രസിനില്ല. പ്രവർത്തകർക്ക് തെറ്റ് പറ്റിയാൽ അവരെ സംരക്ഷിക്കില്ലെന്നും ഉചിതമായ നടപടികൾ സർക്കാരും പോലീസും സ്വീകരിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിനെ സംരക്ഷിക്കുന്ന രീതിയിൽ സംസാരിക്കുന്നവരുടെ നിലപാടുകൾക്ക് മറുപടിയില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com