'സമുദായ നേതാക്കള്‍ എന്തു പറഞ്ഞാലും സമുദായ അംഗങ്ങള്‍ അതു നോക്കി വോട്ടു ചെയ്യുന്നവരല്ല': കെ മുരളീധരൻ | NSS and SNDP

അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു
'സമുദായ നേതാക്കള്‍ എന്തു പറഞ്ഞാലും സമുദായ അംഗങ്ങള്‍ അതു നോക്കി വോട്ടു ചെയ്യുന്നവരല്ല': കെ മുരളീധരൻ | NSS and SNDP
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രബല സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിൽ ഐക്യമുണ്ടാകുന്നത് നല്ല കാര്യമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സമുദായങ്ങൾ തമ്മിലുള്ള ഐക്യം സാമുദായിക സംഘർഷങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും ഇതിൽ യു.ഡി.എഫിന് രാഷ്ട്രീയമായി യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan on unity between NSS and SNDP)

സമുദായ നേതാക്കൾ പറയുന്നത് കേട്ട് വോട്ടുചെയ്യുന്നവരല്ല സമുദായ അംഗങ്ങൾ. എന്നാൽ തങ്ങളുടെ നേതാക്കളെ അധിക്ഷേപിച്ചാൽ അവർ അത് സഹിക്കില്ലെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു. പിണറായി വിജയൻ ബിഷപ്പിനെ 'നികൃഷ്ട ജീവി' എന്ന് വിളിച്ചപ്പോൾ ആ സമുദായം പ്രതികരിച്ചത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളി നടേശനെ ബിനോയ് വിശ്വം വിമർശിച്ചതുകൊണ്ട് വലിയ കുഴപ്പമുണ്ടായില്ല. എന്നാൽ അതിനു പകരം വി.ഡി. സതീശനായിരുന്നു വിമർശിച്ചതെങ്കിൽ അത് വലിയ പ്രശ്നമായേനെ എന്നും മുരളീധരൻ നിരീക്ഷിച്ചു. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വിവാദമാക്കിയത് തങ്ങളല്ല, സി.പി.ഐ ആണെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാം പിണറായി സർക്കാർ വരുമെന്ന് നേരത്തെ പറഞ്ഞിരുന്ന വെള്ളാപ്പള്ളി, ഇപ്പോൾ തിരഞ്ഞെടുപ്പിന് ശേഷം കാണാം എന്ന നിലപാടിലേക്ക് മാറിയത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദായ ഐക്യത്തെ ഭയമില്ലെങ്കിലും ഈ ഐക്യം നിയമസഭാ തിരഞ്ഞെടുപ്പ് വരെ നീളുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. സമുദായ നേതാക്കൾക്ക് അവരുടെ സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് പറയാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റ് സമുദായങ്ങളെ അനാവശ്യമായി അവഹേളിച്ചാൽ അവർ തീർച്ചയായും വിമർശിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com