‘എന്തിനാണ് മുഖ്യമന്ത്രി വാക്കുമാറ്റുന്നത് ? പൂരം കലങ്ങിയെന്ന് FIRൽ വ്യക്തം’: കെ മുരളീധരന്‍ | K Muraleedharan on Thrissur pooram disruption case

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പൂരം കലങ്ങിയതാണെന്നും, എങ്ങനെയാണ് നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി നിഷേധിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.
‘എന്തിനാണ് മുഖ്യമന്ത്രി വാക്കുമാറ്റുന്നത് ? പൂരം കലങ്ങിയെന്ന് FIRൽ വ്യക്തം’: കെ മുരളീധരന്‍ | K Muraleedharan on Thrissur pooram disruption case
Published on

തിരുവനന്തപുരം: കെ മുരളീധരൻ തൃശൂർ പൂരം കലങ്ങിയത് തന്നെയാണെന്ന് എഫ് ഐ ആർ ഇട്ടതിൽ വ്യക്തമാണെന്ന് പറഞ്ഞ് രംഗത്തെത്തി.(K Muraleedharan on Thrissur pooram disruption case )

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പൂരം കലങ്ങിയതാണെന്നും, എങ്ങനെയാണ് നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി നിഷേധിക്കാനാവുകയെന്നും അദ്ദേഹം ചോദിച്ചു.

ബിനോയ് വിശ്വം പറഞ്ഞത് പോലെ പൂരം വെടിക്കെട്ടിന്‍റെ ആസ്വാദ്യത നഷ്ടപ്പെട്ടു, നടക്കേണ്ട പോലെ നടന്നില്ല എന്നതാണ് ശരിയായ പ്രയോഗമെന്ന് പറഞ്ഞ മുരളീധരൻ, മുഖ്യമന്ത്രി എന്തിനാണ് വാക്ക് മാറ്റുന്നതെന്നും ചോദിച്ചു. നേരത്തെ തന്നെ കമ്മീഷനെ വച്ചതു കൊണ്ടൊന്നും കാര്യമില്ലെന്ന് പറഞ്ഞിരുന്നതാണെന്ന് പറഞ്ഞ അദ്ദേഹം, ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതോടൊപ്പം ഈ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും മുരളീധരൻ ചോദിച്ചു. പൂരം കലക്കൽ കേസും പി പി ദിവ്യക്ക് എതിരായ എഫ് ഐ ആർ പോലെയാണോ എന്ന് വിമർശിച്ച കെ മുരളീധരൻ, സി പി എം- ബി ജെ പി ഡീലുണ്ടെന്നും, തീക്കൊള്ളി കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തല ചൊറിയുന്നതെന്നും കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com