തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്തെത്തി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ 2019 -2025 കാലയളവിൽ 2 തവണയും യു ഡി എഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (K Muraleedharan on Sabarimala gold case)
വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യം രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യുമെന്നും, വേണ്ടിവന്നാൽ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്നും, കഴിഞ്ഞ കുറേ നാളുകളായി ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കൈവശമാണ് ഉള്ളതെന്നും കെ മുരളീധരൻ വിമർശിച്ചു.