
തിരുവനന്തപുരം : കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിഷയത്തിൽ പ്രതിരോധത്തിൽ അല്ലെന്ന് പറഞ്ഞ് കെ മുരളീധരൻ. പുറത്തുവന്ന ശബ്ദസന്ദേശം മിമിക്രിക്കാർ വച്ച് ചെയ്തതാണോയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (K Muraleedharan on Rahul Mamkootathil controversy)
കാര്യങ്ങൾ വിശദീകരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് രാഹുലാണെന്നും, ശബ്ദസന്ദേശത്തെക്കുറിച്ച് നിഷേധിക്കാത്തത് കൊണ്ടാണ് പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുത്തതെന്നും മുരളീധരൻ വ്യക്തമാക്കി.
പാലക്കാട് എം എൽ എ ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് ജനങ്ങൾ അറിയില്ലെന്നും അവിടെ എം പിയും ഷാഫി പറമ്പിലും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ ആക്രമണം നടത്തുന്നത് മൂടുതാങ്ങികൾ ആണെന്നും, ഉമാ തോമസിൻ്റെ പാരമ്പര്യം അറിയാത്തവർ ആണെന്നും പറഞ്ഞ അദ്ദേഹം, അവരോട് പരമ പുച്ഛം മാത്രമാണ് ഉള്ളതെന്നും അറിയിച്ചു.