
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്തെത്തി. രാഹുലിന് പാർട്ടിയുടേയോ മുന്നണിയുടെയോ ഒരു സംരക്ഷണവും ഉണ്ടാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. (K Muraleedharan on action against Rahul Mamkootathil)
ഇത് അന്തിമ നടപടി അല്ലെന്നും, കൂടുതൽ തെളിവുകൾ പുറത്തു വന്നാൽ മൂന്നാം ഘട്ട നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് കെ മുരളീധരൻ സൂചിപ്പിച്ചത്.
എം എൽ എ സ്ഥാനത്ത് കടിച്ചു തൂങ്ങണമോയെന്ന കാര്യം രാഹുൽ തീരുമാനിക്കണം എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വികാരമാണ് ഉമാ തോമസ് പറഞ്ഞതെന്നും, അവർക്കെതിരായ സൈബർ ആക്രമണങ്ങളെ തള്ളിക്കളയുകയാണെന്നും കെ മുരളീധരൻ വ്യക്തമാക്കി.