
തിരുവനന്തപുരം : കേരളത്തിൻ്റെ ആരോഗ്യമന്ത്രി വീണ ജോർജിനെ വിമർശിച്ച് കെ മുരളീധരൻ രംഗത്തെത്തി. വീണ തൊട്ടതെല്ലാം കുളമാക്കിയെന്നും, വാർത്ത വായിച്ച ചാനലിൻ്റെ പൊടി പോലും ഇല്ലെന്നും അദ്ദേഹം പരിഹസിച്ചു.(K Muraleedharan against Veena George )
രാഷ്ട്രീയത്തിൽ എത്തിയപ്പോഴാകട്ട, ആ പാർട്ടിയുടെ കഷ്ടകാലം തുടങ്ങിയെന്നു പറഞ്ഞ അദ്ദേഹം, അവർ അഭിനയിക്കാനും മിടുക്കിയാണെന്നും, നവീൻ ബാബുവിൻ്റെ മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് കൊല ചെയ്‌തവരെ സംരക്ഷിച്ചുവെന്നും കൂട്ടിച്ചേർത്തു.
സൂര്യൻ ഉദിക്കും മുൻപ് ഗുണ്ടകളെ കൂട്ടുപിടിച്ച് ബിന്ദുവിൻ്റെ വീട്ടിൽ പോയെന്നും, വാസവൻ വീണ മീട്ടുന്നതിനൊപ്പം എന്തിനാണ് ആടാൻ നിൽക്കുന്നതെന്നും ചോദിച്ച മുരളീധരൻ, വീട്ടിലും മന്ത്രിസഭയിലും വീണയുണ്ട് എന്നും, രണ്ടും പിണറായിയെ കൊണ്ടേ പോകൂവെന്നും പ്രതികരിച്ചു.