
തിരുവനന്തപുരം : ഡോക്ടർ ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലിൽ ആരോഗ്യമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. വലിയ ദുരന്തമാണ് ആരോഗ്യമന്ത്രിയെന്നാണ് അദ്ദേഹം പറഞ്ഞത്. (K Muraleedharan against Veena George )
ആരോഗ്യ വകുപ്പ് അനാരോഗ്യ വകുപ്പായി മാറിയെന്നും, വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നില്ലെന്നും, തെറ്റ് തിരുത്താൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനം കണ്ട ഏറ്റവും മോശം ആരോഗ്യ മന്ത്രിയാണ് വീണ ജോർജ് എന്നും മുരളീധരൻ കുറ്റപ്പെടുത്തി.