Suresh Gopi : 'തൃശൂരിലെ വോട്ടർമാരെയാണോ സുരേഷ് ഗോപി വാനരന്മാർ എന്ന് ഉദേശിച്ചത് ? അവർ അടുത്ത തെരഞ്ഞെടുപ്പിൽ മറുപടി പറയും': കെ മുരളീധരൻ

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനം ജെ പി നദ്ദയുടെ വാർത്താസമ്മേളനം പോലെ ആയിരുന്നുവെന്നും, അതൊരു രാഷ്ട്രീയ പ്രസംഗം ആയിരുന്നവനും അദ്ദേഹം കൂട്ടിച്ചേർത്തു.
Suresh Gopi : 'തൃശൂരിലെ വോട്ടർമാരെയാണോ സുരേഷ് ഗോപി വാനരന്മാർ എന്ന് ഉദേശിച്ചത് ? അവർ അടുത്ത തെരഞ്ഞെടുപ്പിൽ മറുപടി പറയും': കെ മുരളീധരൻ
Published on

തൃശൂർ : നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 'വാനര' പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. തൃശൂരിലെ വോട്ടർമാരെയാണോ സുരേഷ് ഗോപി വാനരന്മാർ എന്ന് ഉദേശിച്ചത് എന്ന് അദ്ദേഹം ചോദിച്ചു.(K Muraleedharan against Suresh Gopi)

അങ്ങനെയാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ അവർ അതിന് മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി വ്യാജ വോട്ടർമാരെ വച്ച് ജയിച്ച എം പി ആണെന്നും, കോൺഗ്രസ് തൃശൂരിലെ വോട്ട് ക്രമക്കേടിൽ നിയമ നടപടികളുമായി മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനം ജെ പി നദ്ദയുടെ വാർത്താസമ്മേളനം പോലെ ആയിരുന്നുവെന്നും, അതൊരു രാഷ്ട്രീയ പ്രസംഗം ആയിരുന്നവനും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com