Shashi Tharoor : 'തരൂരിൻ്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്': കെ മുരളീധരൻ, ഒന്നും പറയാനില്ലെന്ന് ശശി തരൂർ MP

വെള്ളാപ്പളി നടേശൻ പരാമർശം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Shashi Tharoor : 'തരൂരിൻ്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ്': കെ മുരളീധരൻ, ഒന്നും പറയാനില്ലെന്ന് ശശി തരൂർ MP
Published on

തിരുവനന്തപുരം : ശശി തരൂരിൻ്റെ കാര്യം കേരളത്തിലെ കോൺഗ്രസ് വിട്ടതാണ് എന്നു പറഞ്ഞ് കെ മുരളീധരൻ. അദ്ദേഹം നിലപാട് തിരുത്താതെ തിരുവനന്തപുരത്തെ ഒരു പാർട്ടി പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(K Muraleedharan against Shashi Tharoor)

നടപടിയുടെ കാര്യം ദേശീയ നേതൃത്വം തീരുമാനിക്കും എന്നും, ഇപ്പോൾ അദ്ദേഹത്തെ തങ്ങളുടെ കൂട്ടത്തിൽ ഉള്ളയാളായി കണക്കാക്കുന്നില്ല എന്നും കെ മുരളീധരൻ വ്യക്തമാക്കി. വെള്ളാപ്പളി നടേശൻ പരാമർശം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ശശി തരൂർ എം പി ഈ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞില്ല. ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. താൻ സംസാരിച്ചത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com