Shashi Tharoor : 'ഗവർണറുടെ പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചത് തെറ്റ്, രജിസ്ട്രാറുടെ സസ്‌പെൻഷൻ ശരിയല്ല, ഇപ്പോഴത്തെ സമരങ്ങളും തെറ്റാണ്, തരൂർ സ്വന്തം പാർട്ടിയെ മാത്രം സ്തുതിക്കുന്നില്ല': കെ മുരളീധരൻ

കോൺഗ്രസ് പ്രവർത്തകരുടെ വികാരം അദ്ദേഹം മനസിലാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
Shashi Tharoor : 'ഗവർണറുടെ പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചത് തെറ്റ്, രജിസ്ട്രാറുടെ സസ്‌പെൻഷൻ ശരിയല്ല, ഇപ്പോഴത്തെ സമരങ്ങളും തെറ്റാണ്, തരൂർ സ്വന്തം പാർട്ടിയെ മാത്രം സ്തുതിക്കുന്നില്ല': കെ മുരളീധരൻ
Published on

ആലപ്പുഴ : ഗവർണറുടെ പരിപാടിയിൽ ഭാരതാംബ ചിത്രം വച്ചത് തെറ്റാണെന്ന് പറഞ്ഞ് കെ മുരളീധരൻ. രജിസ്ട്രാറുടെ സസ്‌പെൻഷൻ ശരിയായ നടപടി അല്ലെന്നും, ഇപ്പോഴത്തെ സമരങ്ങൾ തെറ്റാണെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. (K Muraleedharan against Shashi Tharoor)

കെ എസ് യു നടത്തുന്ന സമരങ്ങളിൽ പോലീസ് നടപടി മറ്റൊരു രീതിയിൽ ആണെന്നും, ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ് സിൻഡിക്കേറ്റ് അംഗം വോട്ട് ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂർ മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്നുവെന്ന് പറഞ്ഞ അദ്ദേഹം, സ്വന്തം പാർട്ടിക്കാരെ മാത്രം സ്തുതിക്കുന്നില്ല എന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരുടെ വികാരം അദ്ദേഹം മനസിലാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com