
തിരുവനന്തപുരം : കെ മുരളീധരൻ കോൺഗ്രസ് എം പി ശശി തരൂരിനെതിരെ രംഗത്തെത്തി. നമുക്ക് കേരളം മതിയെന്നും വിശ്വം അദ്ദേഹത്തിൻ്റെ കാര്യം നോക്കട്ടെയെന്നും പറഞ്ഞ കെ മുരളീധരൻ, തരൂർ ഏത് പാർട്ടിയിലാണെന്ന് ആദ്യം അദ്ദേഹം തീരുമാനിക്കട്ടെയെന്നും കൂട്ടിച്ചേർത്തു. (K Muraleedharan against Shashi Tharoor)
വിറകു വെട്ടിയവരും വെള്ളം കോരിയവരും ഒരുപാട് ഉണ്ടെന്നും, യു ഡി എഫ് അധികാരത്തിലേറിയാൽ അവരിൽ ഒരാൾ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.