തിരുവനന്തപുരം : സർക്കാരിൻ്റെ ഏറ്റവും വലിയ അഴിമതി ബോംബാണ് വി ഡി സതീശൻ പൊട്ടിക്കാനിരിക്കുന്നത് എന്ന് പറഞ്ഞ് കെ മുരളീധരൻ. അത് ബി ജെ പി നേതാവ് സി കൃഷ്ണകുമാറിൻറേത് അല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.(K Muraleedharan about VD Satheesan)
കേരള രാഷ്ട്രീയത്തിന് എ സർട്ടിഫിക്കറ്റ് വേണ്ടെന്നും, രാഷ്ട്രീയ നേതാക്കൾക്ക് എതിരായ പീഢന പരാതികൾ കേരള രാഷ്ട്രീയത്തിന് നന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഉപദേശിക്കാൻ വരേണ്ട എന്നും കെ മുരളീധരൻ പ്രതികരിച്ചു.