Rahul Mamkootathil : 'ഇതൊക്കെ മുൻകൂട്ടി കാണാൻ പറ്റുമോ ? ആരൊക്കെ എവിടെയൊക്കെ മതിൽ ചാടുമെന്ന് ആർക്കറിയാം.. ഉടൻ തീരുമാനം ഉണ്ടാകും': കെ മുരളീധരൻ

കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ല എന്നും, സി പി എം വിചാരിക്കാതെ ബി ജെ പി പാലക്കാട് ജയിക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
K Muraleedharan about allegations against Rahul Mamkootathil
Published on

തിരുവനന്തപുരം : പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉടൻ തീരുമാനം എടുക്കുമെന്ന് പറഞ്ഞ് കെ മുരളീധരൻ. നീട്ടിക്കൊണ്ട് പോകില്ല എന്നും, പാർട്ടി കുറ്റാരോപിതനെ സംരക്ഷിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (K Muraleedharan about allegations against Rahul Mamkootathil)

പരാതി ഇല്ലാതിരുന്നിട്ടും രാഹുൽ രാജിവച്ചുവെന്നും, ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊക്കെ മുൻകൂട്ടി കാണാൻ പറ്റുമോ എന്ന് ചോദിച്ച കെ മുരളീധരൻ, ആരൊക്കെ എവിടെയൊക്കെ മതിൽ ചാടുമെന്ന് ആർക്കറിയാം എന്നും പറഞ്ഞു.

കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ല എന്നും, സി പി എം വിചാരിക്കാതെ ബി ജെ പി പാലക്കാട് ജയിക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com