
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് എതിരെയുള്ള ആരോപണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്ത് കൊണ്ടാണ് പെൺകുട്ടി പോലീസിൽ പരാതി നൽകാത്തതെന്ന് അദ്ദേഹം ചോദിച്ചു. പോലീസിൽ വിശ്വാസം ഇല്ലെങ്കിൽ കോടതിയെ സമീപിക്കാത്തത് എന്ത് കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. (K Muraleedharan about allegations about Rahul Mamkootathi)
പേര് പറയാൻ എന്തിനാണ് ഭയപ്പെന്നത് എന്നും, നാലും കാലും തുമ്പിക്കയ്യും കൊമ്പുമുള്ള ജീവി അല്ലെന്നു എല്ലാവർക്കും അറിയാമെന്നും മുരളീധരൻ വിമർശിച്ചു. പെൺകുട്ടിയുടെ പത്ര സമ്മേളനത്തിന് പിന്നാലെ തങ്ങൾ ദയനീയമായി പരാജയപ്പെടുത്തിയ ആളുടെ നേതൃത്വത്തിൽ ബി ജെ പി എം എൽ എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് തിരക്കഥയുടെ ഭാഗമാണെന്ന് അറിയാഞ്ഞിട്ടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകരുടെ പ്രവർത്തനങ്ങൾ സംശുദ്ധമായിരിക്കണം എന്ന ഒറ്റക്കാരണം കൊണ്ടാണെന്നും അദ്ദേഹം അറിയിച്ചു.