കാസർഗോഡ് : കെ മണികണ്ഠൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു. അദ്ദേഹം പെരിയ ഇരട്ടക്കൊലക്കേസിലെ പതിനാലാം പ്രതിയാണ്. (K Manikandan resigns)
അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ച പ്രതിക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
ഈ മാസം 26നാണ് കേസ് സംബന്ധിച്ച അന്തിമ ഹിയറിങ്. മെമ്പർ സ്ഥാനവും രാജിവച്ചിട്ടുണ്ട്.