Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeKerala'ലാവ്ലിൻ കേസ് ഇപ്പോഴും തലയ്ക്ക് മുകളിലുണ്ട്;'മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെഎം...

‘ലാവ്ലിൻ കേസ് ഇപ്പോഴും തലയ്ക്ക് മുകളിലുണ്ട്;’മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി കെഎം ഷാജി | K.M. Shaji

🎙️ Latest Podcast

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും കടുത്ത മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി (K.M. Shaji). ലാവ്ലിൻ കേസ് ഇപ്പോഴും മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളിലുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്ന് ഷാജി ഓർമ്മിപ്പിച്ചു. കാസർഗോഡ് നടന്ന കെഎംസിസി ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസിയായ ഇ.ഡി തന്നെയും കുടുംബത്തെയും ക്രൂരമായി വേട്ടയാടിയെന്നും, ഒരു തെറ്റും ചെയ്യാത്ത തന്റെ ഭാര്യയെപ്പോലും ചോദ്യം ചെയ്യലിന്റെ പേരിൽ രാത്രി വൈകും വരെ ബുദ്ധിമുട്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഷ്ട്രീയ ജീവിതത്തിൽ വലിയൊരു നിയമപോരാട്ടത്തിൽ വിജയിച്ച ശേഷമാണ് ഷാജി ഈ പ്രസ്താവന നടത്തിയത്. 2016-ലെ അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത സുപ്രീംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഹൈക്കോടതി അതിന്റെ അധികാരപരിധി മറികടന്നാണ് അയോഗ്യത പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, തെരഞ്ഞെടുപ്പ് ഹർജിയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ഇനി പ്രസക്തിയില്ലെന്നും വ്യക്തമാക്കി. എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തടസ്സങ്ങൾ കോടതി നീക്കിയത്.

ലാവ്ലിൻ കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീൽ നാൽപ്പതിലധികം തവണയാണ് കോടതി മാറ്റിവെച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചെങ്കിലും അന്തിമവാദം നീണ്ടുപോവുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കേസ് വീണ്ടും സജീവ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Summary

Muslim League leader K.M. Shaji has warned Chief Minister Pinarayi Vijayan that the SNC-Lavalin case still looms over him as he seeks a consecutive term. Speaking at a KMCC conference, Shaji also detailed the alleged harassment his family faced from the ED, following a recent Supreme Court victory that cleared his own disqualification related to the Azhikode election case.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.