കെ.എം. ബഷീർ കേസ്: വിചാരണ ഡിസംബറിൽ

കെ.എം. ബഷീർ കേസ്: വിചാരണ ഡിസംബറിൽ
Published on

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ രണ്ടു മുതൽ 18 വരെ നടക്കും. തിരുവനന്തപുരം ഒന്നാം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ നടക്കുക.

കേസിലെ 95 സാക്ഷികളെ വിസ്തരിക്കും. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ നടക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279, 301, 304, മോട്ടോർ വകുപ്പ് നിയമം 184 എന്നീ വകുപ്പു പ്രകാരമാണ് വിചാരണ.കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com