
തിരുവനന്തപുരം : എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്ന് പറഞ്ഞ് മന്ത്രി കെ കൃഷ്ണൻകുട്ടി രംഗത്തെത്തി. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.(K Krishnankutty against Vellapally Natesan)
ശ്രീനാരായണ ഗുരു ശ്രമിച്ചത് എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് എന്നും, അത് തുടരാനാണ് അദ്ദേഹം ശ്രമിക്കേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരികയാണ് എന്നും അദ്ദേഹം പ്രതികരിച്ചു.