

മധുര/ തിരുവനന്തപുരം : മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ ശൈലജയെ സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തില്ലെന്ന് റിപ്പോർട്ട്. 17 അംഗ പൊളിറ്റ് ബ്യൂറോയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേർ പ്രായപരിധിയിൽ ഒഴിവാക്കുന്ന സാഹചര്യത്തിൽ കെ.കെ ശൈലജ യും പിബിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കേരളത്തിൽ നിന്ന് പുതുതായി ആരും പിബിയിൽ ഉണ്ടായേക്കില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. പകരം പി ബിയിലെ വനിതാ ക്വാട്ടയിൽ AIDWA ജനറൽ സെക്രട്ടറിയായ മറിയം ധാവ്ളയും തമിഴ്നാട്ടിൽ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയിൽ നിന്ന് ഒഴിവായാലും AIDWA അഖിലേന്ത്യാ അധ്യക്ഷയായതിനാൽ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവാക്കിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്,