ശബരിമലയിലെ തിരക്ക് പൂർണമായും നിയന്ത്രണവിധേയമെന്ന് കെ ജയകുമാർ | k Jayakumar

സ്പോട്ട് ബുക്കിംഗ് അതാത് ദിവസത്തെ സാഹചര്യം നോക്കി നിജപ്പെടുത്തും.
k Jayakumar
Updated on

പത്തനംതിട്ട : ശബരിമലയിലെ തിരക്ക് പൂർണമായും നിയന്ത്രണ വിധേയമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. ഇന്ന് ഞായറാഴ്ചയാണെങ്കിലും പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പോട്ട് ബുക്കിംഗ് അതാത് ദിവസത്തെ സാഹചര്യം നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം മാധ്യമത്തോട് പ്രതികരിച്ചു.

വെർച്വൽ ക്യൂവിൻ്റെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിഷയം പരിഗണയിൽ ഉണ്ട്. പ്രസിഡൻ്റ് അറിയാതെ യോഗത്തിലേക്ക് ഒരു അജണ്ടയും എത്തില്ല. അജണ്ടകൾ തിരുകി കയറ്റുന്ന രീതി അനുവദിക്കില്ല.

അജണ്ടകൾ തിരുകി കയറ്റിയത് കൊണ്ടാണ് നിലവിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും ഇക്കാര്യം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com