തിരുവനന്തപുരം : ശശി തരൂർ വിവാദത്തിൽ പ്രതികരിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള ശശി തരൂരിൻ്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. (K C Venugopal against Shashi Tharoor MP)
പാർട്ടി ലൈൻ മറികടക്കുന്നുവോ എന്ന് ഓരോ നേതാവും ആത്മ പരിശോധന നടത്തണം എന്നാണ് അദ്ദേഹം പറഞ്ഞത്. ജയിപ്പിച്ച് വിട്ട ജനങ്ങളോട് കടപ്പാട് ഉണ്ടാകണമെന്നും, പറയുന്ന കാര്യങ്ങളിൽ അവനവന് ബോധം ഉണ്ടാകണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.