തിരുവനന്തപുരം : താൻ ക്ഷണിച്ചിട്ടല്ല പാക് ചാര ജ്യോതി മൽഹോത്ര വന്ദേഭാരതിൽ യാത്ര ചെയ്തതെന്ന് പറഞ്ഞ് ബി ജെ പി നേതാവ് വി മുരളീധരൻ രംഗത്തെത്തി. അവർ തന്നോടൊപ്പമല്ല യാത്ര ചെയ്തതെന്നും, പ്രതിപക്ഷ പാർട്ടിയുടെ ആളുകളും പാർട്ടിയുടെ ആളുകളും തൻ്റെ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Jyoti Malhotra's Kerala visit)
അവരെ ടൂറിസം വകുപ്പ് ക്ഷണിച്ച് കൊണ്ട് വന്നതാണെന്നും, സന്ദീപ് വാര്യരുടെ വിമർശനം പുത്തനച്ചി പുരപ്പുറം തൂക്കുന്നത് പോലെയാണെന്നും വി മുരളീധരൻ വിമർശിച്ചു.