തിരുവനന്തപുരം : ബി ജെ പി നേതാവ് വി മുരളീധരന് പാക് ചാര ജ്യോതി മൽഹോത്രയെ നേരത്തെ അറിയാമായിരുന്നുവെന്ന് പറഞ്ഞ് സന്ദീപ് വാര്യർ. എത്ര മറയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Jyoti Malhotra's Kerala visit)
ജ്യോതിയുടെ വിദേശയാത്രയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
കൂടാതെ, ഇപ്പോൾ കേരള ബിജെപിയിലെ ശമ്പളം പറ്റുന്ന മാധ്യമ വിഭാഗം മേധാവി ജ്യോതി മൽഹോത്രയെ മന്ത്രിയുടെ പിആർ വർക്കിന് വേണ്ടി അസൈൻ ചെയ്തതല്ലേ എന്നും സന്ദീപ് വാര്യർ ആരാഞ്ഞു.