
തിരുവനന്തപുരം : ചാരവൃത്തി കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിൻ്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്. യാത്രയിൽ ഒപ്പം മുൻ കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. ഈ വീഡിയോ ഇപ്പോൾ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
2023 ഏപ്രില്‍ 25-നായിരുന്നു കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്ര. ഈ വീഡിയോയിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനും അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനും മറ്റൊരു ബിജെപി നേതാവും റെയില്‍വേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസും ഉള്ളത്.
പഹൽഗാം ഭീകരാക്രമണത്തിൽ ചാരക്കേസിൽ അറസ്റ്റിലായ വ്‌ളോഗർ ജ്യോതി മൽഹോത്ര കേരളത്തിൽ വന്നതിനെ കുറിച്ച് വലിയ രീതിയിൽ ചർച്ച ഉയരുകയാണ്. ഇതിനിടെയാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ടൂറിസം വകുപ്പിനെതിരേയും ശക്തമായ വിമര്‍ശനം ഉന്നയിച്ച കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്.