ജ്വാല : പൊലീസിൻറെ സൗജന്യ വനിതാ സ്വയം പ്രതിരോധ പരിശീലനം

ജ്വാല : പൊലീസിൻറെ സൗജന്യ വനിതാ സ്വയം പ്രതിരോധ പരിശീലനം
Published on

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10, 11 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടി, ജ്വാല 3.0 സംഘടിപ്പിക്കുന്നു. രണ്ട് ദിവസവും രാവിലെ 9.30, 11, ഉച്ചക്ക് ശേഷം രണ്ട്, നാലു എന്നിങ്ങനെ നാലു ബാച്ചുകളിലാണ് പരിശീലനം. പൊലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നല്‍കുന്നത്.

കേരളത്തിലെ 20 പൊലീസ് ജില്ലകളിലും സൗജന്യമായി നല്‍കുന്ന പരിശീലനമാണിത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യു.ആർ കോഡ് സ്കാന്‍ ചെയ്ത് പേര് രജിസ്റ്റര്‍ ചെയ്യണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷവും കേരള പോലീസ് ഇത്തരം പരിപാടി സംഘടിപ്പിച്ചിരുന്നു.

ജ്വാല 3.0 സ്വയംപ്രതിരോധ പരിശീലനപരിപാടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2330768 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. പ്രവീൺ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com