കോഴിക്കോട് : എ ഐയുടെ കാലത്ത് സത്യം തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വക്കീലന്മാർ പോലും ഇത്തരം വിവരങ്ങളുമായാണ് വാദിക്കാനെത്തുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Justice Devan Ramachandran about AI)
മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വളരെ വേഗത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലാണ് സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നമുക്ക് മുന്നിൽ തുറന്നിട്ടിരിക്കുന്നത് അപകടകരമായ ഒരു പുതിയ കാലമാണ് എന്നും കാലിക്കറ്റ് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.