കോഴിക്കോട് : പേരാമ്പ്രയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ.സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം.
ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണ്. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതി. ബോംബ് എറിഞ്ഞിട്ടും സമാധാനമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്.ലത്തികൊണ്ട് ഏത് പൊലീസുകാരനാണ് ഷാഫിയെ തല്ലിയതെന്നും ഇപി ചോദിച്ചു.
പൊലീസ് അവരോട് പിരിഞ്ഞു പോകാൻ പറഞ്ഞു. പിരിഞ്ഞു പോകാതെ അക്രമിക്കാൻ പുറപ്പെട്ടാൽ പൊലീസ് നോക്കിനിൽക്കുമോ. ഇവിടെ ക്രമസമാധാനം പാലിക്കേണ്ട ചുമതല പൊലീസിനാണ്. യഥാർഥത്തിൽ പൊലീസ് അത്ര ശക്തമായ ഇടപെടൽ നടത്തിയില്ല എന്നുള്ളതാണ് എന്റെ നിരീക്ഷണം. പൊലീസും ക്ഷമിച്ചുകൊണ്ടാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് ഇപി പറഞ്ഞു.